തലസ്ഥാനത്ത് വൻ എം ഡി എം എ ശേഖരം പിടികൂടി

Advertisement

തിരുവനന്തപുരം.തലസ്ഥാനത്ത് വൻ എം ഡി എം എ ശേഖരം പിടികൂടി. തമ്പാനൂരിലെ ടാറ്റൂ സെന്ററിൽ നിന്നാണ് മൂന്ന് ലക്ഷം രൂപയുടെ എം.ഡി.എം. എ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായി.


ടാറ്റൂ സെന്ററിന്റെ മറവിൽ ലഹരി കച്ചവടം നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തിയത്. തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ പ്രവർത്തിക്കിന്ന സെറ്റ് അപ്പ് ടാറ്റൂ സ്റ്റുഡിയോയിൽ വിൽക്കാനായി വെച്ചിരുന്ന 78.78 ഗ്രാം എം ഡി എം എയാണ് എക്സൈസ് ഷാഡോ സംഘം പിടികൂടിയത്. സംഭവത്തിൽ തിരുവനന്തപുരം രാജാജിനഗർ സ്വദേശി മജീന്ദ്രൻ, പെരിങ്ങമ്മല സ്വദേശി ഷോൺ അജി എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. പിടികൂടിയ എം ടി എം എയ്ക്ക് മൂന്ന് ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് വ്യക്തമാക്കി. പ്രതികൾക്ക് ലഹരി മാഫിയ സംഘങ്ങളുമായി ബന്ധം ഉണ്ട് എന്ന ഉൾപ്പെടെ കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ടാറ്റൂ സെന്ററുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും എക്സൈസ് ശക്തമാക്കിയിട്ടുണ്ട്.

Advertisement