സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സമസ്തക്ക് ക്ഷണം

കോഴിക്കോട്:സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സമസ്തക്ക് ക്ഷണം. ഈ മാസം 11ന് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്കാണ് സമസ്തയെ ക്ഷണിച്ചിരിക്കുന്നത്. നേരത്തെ ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലേക്ക് സമസ്തയെ ക്ഷണിച്ചിരുന്നു. മുസ്ലിം ലീഗിന്റെ എതിർപ്പ് വകവെക്കാതെ സമസ്ത പ്രതിനിധി ആ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തതാണ്. അടുത്തിടെ ലീഗ് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് സമസ്ത നേതാക്കളെ പ്രത്യേകമായി ക്ഷണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ക്ഷണം ശ്രദ്ധേയമാകുന്നത്.

Advertisement