കേരളീയം : കേരളത്തനിമ ലോകത്തെ അറിയിക്കാനുള്ള അവസരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തനിമ ലോകത്തെ അറിയിക്കാനുള്ള അവസരമാണ് കേരളീയം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടിയുടെ വിശദീകരണത്തിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .വർഗ്ഗീയതയ്ക്ക് കേരളത്തിൽ സ്ഥാനമില്ല.
സാഹോദര്യവും, സ്നേഹവും പ്രകടിപ്പിക്കാൻ ഓരോ മലയാളിയും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളീയത്തിൻ്റെ ഉദ്ഘാടനം
നവംബർ ഒന്നിന് രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.യു എ ഇ, ദക്ഷിണ കൊറിയ, ക്യൂബ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.ചലചിത്ര താരങ്ങളായ കമൽ ഹാസൻ ,മമ്മൂട്ടി, മോഹൻലാൽ, ശോഭന , മഞ്ജു വാര്യർ,വ്യവസായികളായ എം എ യൂസഫലി, രവി പിള്ള, ആരോഗ്യ വിദഗ്ധൻ ഡോ: എം വി പിള്ള തുടങ്ങിയ പ്രമുഖർ ഉദ്ഘാടനത്തിൽ പങ്കെടുക്കും.
കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ 42 വേദികളിലായി പരിപാടികൾ നടക്കും.
സെമിനാറുകൾ നവംബർ മുതൽ 6 വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ്. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ കലാപരിപാടികൾ അരങ്ങേറും. എക്സിബിഷൻ ,ട്രേഡ് ഫെയർ ,ഭക്ഷ മേള എന്നിവ രാവിലെ 10 മുതൽ രാത്രി 10 വരെയാണ്.നവകേരളത്തിൻ്റെ ഭാവി രൂപരേഖ തയ്യാറാക്കുന്നതിന് ഉതകുന്ന 25 സെമിനാറുകളിൽ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.കൃഷി, വിദ്യാഭ്യാസം, ലിംഗനീതി, മുതിർന്ന പൗരൻന്മാരുടെ പ്രശ്നങ്ങൾ ,മത്സ്യമേഖല, തൊഴിലാളികളുടെ അവകാശവും ,ക്ഷേമവും എന്നീ വിഷയങ്ങളും സെമിനാറുകളുടെ വിഷയമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisement