സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തിൽ മാധ്യമപ്രവർത്തകയുടെ രഹസ്യ മൊഴി രേപ്പെടുത്തി

കോഴിക്കോട്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തിൽ മാധ്യമപ്രവർത്തകയുടെ രഹസ്യ മൊഴി രേപ്പെടുത്തി. താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്.
നടക്കാവ് സ്റ്റേഷനിലെത്തി പൊലീസിനും മാധ്യമ പ്രവർത്തക മൊഴി നൽകിരുന്നു. സംഭവമുണ്ടായ ഹോട്ടലിലെത്തി പൊലീസ് മഹസർ തയ്യാറാക്കി. അതിനിടെ
മാധ്യമ പ്രവർത്തകയ്ക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ രണ്ട് സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ണൂർ സ്വദേശി ലസിത പാലക്കൽ, സി പി സുഗതൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നടക്കാവ് പൊലിസിന്റെ നേതൃത്വത്തിലാണ് അതിക്രമ കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.

Advertisement