ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴികളാണ് ഇന്ത്യയെന്ന് പേരുമാറ്റുന്നതിന് പിന്നിലെന്ന് എംവി ഗോവിന്ദൻ

ന്യൂഡെല്‍ഹി. ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴികളാണ് ഇന്ത്യയെന്ന് പേരുമാറ്റുന്നതിന് പിന്നിലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇന്ത്യ പേര് മാറ്റത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയതാണ്

ഭരണഘടനാപരമായി പേര് എന്താകണമെന്ന് അംബേദ്ക്കർ അടക്കം ചർച്ച ചെയ്താണ് തീരുമാനിച്ചത്.സുപ്രീം കോടതി ആരാഞ്ഞപ്പോൾ മാറ്റേണ്ടതില്ല എന്ന് മോദി സർക്കാർ അറിയിച്ചു. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് ഈ നീക്കത്തിന് പിന്നിൽ. മഹാത്മാഗാന്ധിയുടെ വധം ആത്മഹത്യയാക്കി മാറ്റി. ശാസ്ത്രത്തെയും ചരിത്രത്തെയും മാറ്റി മറിക്കുന്നു

സവർക്കറുടെ നിലപാടാണ് ഇത്. പുരാണങ്ങളെ ആര്‍എസ്എസ് നിർമ്മിത പുരാണങ്ങളാക്കി മാറ്റിയെന്നും ഹിന്ദുത്വത്തിലേക്കും വർഗീയതയിലേക്കും മാറ്റാനുള്ള നീക്കമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഭാരതം എന്നതോ ഇന്ത്യ എന്നതോ അല്ല പ്രശ്നം പ്രതിപക്ഷ സഖ്യം ഇന്ത്യയായതാണ് പ്രകോപനത്തിന് കാരണം. ഇതുവരെ പറഞ്ഞ ഇന്ത്യ എന്ന പേര് എന്തിന് മാറ്റണം ?

ആര്‍എസ്എസ് കാരന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേര് എന്നും ഗോവിന്ദന്‍ പറഞ്ഞു.

Advertisement