കൊച്ചിയിൽ കോടികളുടെ തിമിംഗല ഛർദ്ദി പിടിച്ചെടുത്തു, രണ്ടു പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ കോടികളുടെ വിലവരുന്ന തിമിംഗല ഛർദിയുമായി രണ്ടു പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികലായ വിശാഖ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.

ഡിആർഐ ആണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് 8.7 കിലോ തിമിംഗല ഛർദിയാണ് (ആംബർഗ്രിസ്) പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ അഞ്ചു കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത തിമിംഗല ഛർദിയെന്ന് ഡിആർഐ പറഞ്ഞു. രണ്ടു പ്രതികളെയും തുടർ നടപടികൾക്കായി വനംവകുപ്പ് അധികൃതർക്ക് കൈമാറി.

മുമ്പും കേരളത്തിൽ പലയിടങ്ങളിലായി തിമിംഗല ഛർദ്ദി പിടിച്ചെടുത്ത സംഭവങ്ങളുണ്ടായിരുന്നു.ഒരിടവേളക്കുശേഷമാണിപ്പോൾ വീണ്ടും കേരളത്തിൽ തിമിംഗല ഛർദ്ദി പിടികൂടുന്നത്.

Advertisement