ചില വ്യവസ്ഥകളോടായിരുന്നു എതിർപ്പ്, വിഴിഞ്ഞം പദ്ധതിയെ സിപിഎം എതിർത്തിട്ടില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം:
വിഴിഞ്ഞം പദ്ധതിയെ ഇടതുപക്ഷം ഒരുകാലത്തും എതിർത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന താത്പര്യത്തെ ഹനിക്കുന്ന കരാറിലെ ചില വ്യവസ്ഥകളോടായിരുന്നു എതിർപ്പെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എംവി ഗോവിന്ദൻ പറയുന്നു. പദ്ധതി ഉപേക്ഷിക്കാൻ ഉമ്മൻ ചാണ്ടി സർക്കാരും മൻമോഹൻ സർക്കാരും തീരുമാനിച്ചിരുന്നു. അന്ന് എൽഡിഎഫ് വിഴിഞ്ഞം മുതൽ അയ്യങ്കാളി ഹാൾ വരെ മനുഷ്യ ചങ്ങല തീർത്തു.

ചങ്ങലയുടെ ആദ്യ കണ്ണിയായത് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. പദ്ധതിയെ എതിർത്തുവെന്ന യുഡിഎഫ് വാദം ശുദ്ധ അസംബന്ധമാണെന്ന് തെളിയിക്കാൻ ഇതുമതി. ഇ കെ നായനാരുടെ കാലത്താണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും എം വി ഗോവിന്ദൻ പറയുന്നു.

Advertisement