കായംകുളത്ത് പ്ളാസ്റ്റിക്മാലിന്യ ശേഖരണ യൂണിറ്റില്‍ വന്‍ അഗ്നിബാധ

കായംകുളം. കൃഷ്ണപുരം പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ യൂണിറ്റിലാണ് തീ പടർന്നത്. ഹരിത കർമ്മ സേന പ്ലാസ്റ്റിക് ശേഖരിച്ച് വൻതോതിൽ സൂക്ഷിച്ച ഗോഡൗണാണിത്.
കായംകുളത്തു നിന്നും കരുനാഗപ്പള്ളിയിൽ നിന്നും എത്തിയ അഗ്നിശമന സേന യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. വൻതോതിൽ തീയും പുകയും ഉയർന്നതോടെ സമീപത്തെ രണ്ടു വീടുകളിൽ നിന്ന് താമസക്കാരെ മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിശമന സേന എത്താൻ വൈകിയതാണ് തീ ആളിപ്പടരാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. പരിസ്ഥിതി മലിനീകരണം ഒവിവാക്കാന്‍ ശേഖരിച്ച മാലിന്യം കത്തിയത് പരിസരത്തെ പതിന്മടങ്ങ് ദോഷകരമായി ബാധിച്ച അവസ്ഥയാണിപ്പോള്‍.

Advertisement