കമ്പമലയിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരമായതോടെ വൻ നിരീക്ഷണവുമായി പോലീസ്

Advertisement

വയനാട് : കമ്പമലയിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരമായതോടെ വൻ നിരീക്ഷണത്തിന് പോലീസ്. അതിർത്തിയിൽ ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചു. തമിഴ്‌നാട്, കർണാടക എന്നിവരുമായി ജോയിന്റ് ഓപറേഷനും ഹെലികോപ്റ്റർ പട്രോളിംഗും കേരളത്തിന്റെ ആലോചനയിലുണ്ടെന്നാണ് വിവരം. അതിർത്തിയിൽ വാഹനപരിശോധനയും വർധിപ്പിച്ചു

ഒരാഴ്ചക്കിടെ നാല് തവണയാണ് കമ്പമലയിലെ തലപ്പുഴയിൽ മാവോയിസ്റ്റുകളെത്തിയത്. ആദ്യം വനംവകുപ്പിന്റെ ഓഫീസ് അടിച്ചു തകർത്ത് മടങ്ങിയ സംഘം രണ്ട് ദിവസത്തിന് ശേഷം വീണ്ടുമെത്തി. വീടുകൾ സന്ദർശിച്ച് മടങ്ങുകയും ചെയ്തു. ഏറ്റവുമൊടുവിൽ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ സംഘം തകർത്തു.

Advertisement