ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിൽക്കും; ദേശീയ നേതൃത്വത്തെ തള്ളി ജെ ഡി എസ് കേരളാ ഘടകം

Advertisement

തിരുവനന്തപുരം:എൻഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ജെഡിഎസ് കേരളാ ഘടകം. എൻഡിഎയിൽ ചേരന്നുവെന്ന ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം തള്ളിക്കളയുന്നതായും കേരളത്തിലെ ജനതാദൾ എസ് ഇടതുപക്ഷത്ത് ഉറച്ച് നിൽക്കുമെന്നും പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കി. പാർട്ടിയുടെ നേതൃ യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മാത്യു ടി തോമസ് ഇക്കാര്യം അറിയിച്ചത്

ഒരു യോഗം പോലും ചേരാതെ, ഒരുതരത്തിലുള്ള ആലോചനയും ഇല്ലാതെയാണ് എൻഡിഎയുമായി സഖ്യമുണ്ടാക്കുമെന്ന് ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചത്. ഇട് സംഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. കേരളത്തിലെ ജനതാദൾ എസ് ദേശീയ നേതൃത്വത്തിന്റെ നീക്കത്തോടൊപ്പമില്ല. ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം ജനതാദൾ എസ് സംസ്ഥാന നിർവാഹക സമിതി യോഗം സമ്പൂർണമായി തള്ളിക്കളയുന്നു. ഞങ്ങൾ ഇടതുപക്ഷത്തെ മതേതര കക്ഷികളുമായി കേരളത്തിൽ നാല് പതിറ്റാണ്ടിൽ തുടർന്ന് വരുന്ന മുന്നണി ബന്ധം അരക്കിട്ട് ഉറപ്പിച്ച് അവിടെ തന്നെ തുടരുമെന്നും മാത്യു ടി തോമസ് പറഞ്ഞു.