വൻ ഭൂചലനം; 14 പേർ മരിച്ചു, 78 പേർക്ക് പരുക്ക്

Advertisement

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം. അരമണിക്കൂറിനുള്ളിൽ അഞ്ച് തവണ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ 14 പേർ മരിച്ചു. 78 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.

മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) വടക്കുപടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. അരമണിക്കൂറിനുള്ളിൽ അഞ്ച് ചലനങ്ങൾ കൂടി ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 5.5, 4.7, 6.3, 5.9, 4.6 എന്നിങ്ങനെയാണ് തുടർചലനങ്ങളുടെ തീവ്രത.

Advertisement