മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് സുരേഷ് ഗോപി

Advertisement

ന്യൂ ഡെൽഹി :
മ​ക​ൾ ഭാ​ഗ്യ സു​രേ​ഷി​ന്‍റെ വി​വാ​ഹ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ നേ​രി​ട്ടു ക്ഷ​ണി​ച്ച് ന​ട​നും രാ​ജ്യ​സ​ഭാ മു​ൻ അം​ഗ​വു​മാ​യ സു​രേ​ഷ് ​ഗോ​പി​യും ഭാ​ര്യ രാ​ധി​ക​യും. വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് രാ​ധി​ക, ഭാ​ഗ്യ എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്തി​ക്ക് കൈ​മാ​റു​ന്ന ചി​ത്ര​ങ്ങ​ൾ സു​രേ​ഷ് ​ഗോ​പി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു.

താ​മ​ര രൂ​പ​ത്തി​ലു​ള്ള ആ​റ​ന്മു​ള ക​ണ്ണാ​ടി​യും കു​ടും​ബം പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി. “കു​ടും​ബ​ങ്ങ​ളു​ടെ നേ​താ​വ്’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് മോ​ദി​യോ​ടൊ​പ്പ​മു​ള്ള ചി​ത്രം അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. സ​ഹോ​ദ​ര​ന്‍ സു​ഭാ​ഷ് ഗോ​പി, ഭാ​ര്യ റാ​ണി എ​ന്നി​വ​രും മോ​ദി​യെ സ​ന്ദ​ർ​ശി​ക്കാ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ജ​നു​വ​രി 17ന് ​ഗു​രു​വാ​യൂ​രി​ൽ വ​ച്ചാ​ണ് വി​വാ​ഹം. ശ്രേ​യ​സ് മോ​ഹ​ന്‍ ആ​ണ് വ​ര​ന്‍. ജൂ​ലൈ​യി​ല്‍ ഇ​രു​വ​രു​ടെ​യും വി​വാ​ഹ നി​ശ്ച​യം തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ ന​ട​ന്നി​രു​ന്നു. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ മോ​ഹ​ന്‍റെ​യും ശ്രീ​ദേ​വി​യു​ടെ​യും മ​ക​നാ​യ ശ്രേ​യ​സ് ബി​സി​ന​സ്സു​കാ​ര​നാ​ണ്. ജ​നു​വ​രി 20ന് ​തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ വി​വാ​ഹ റി​സ​പ്ഷ​ൻ ന​ട​ക്കും.

സു​രേ​ഷ് ഗോ​പി​യു​ടേ​യും രാ​ധി​ക​യു​ടേ​യും മൂ​ത്ത മ​ക​ളാ​ണ് ഭാ​ഗ്യ. അ​ടു​ത്തി​ടെ ഭാ​ഗ്യ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ല്‍ നി​ന്ന് ബി​രു​ദം നേ​ടി​യി​രു​ന്നു. പ​രേ​ത​യാ​യ ല​ക്ഷ്മി സു​രേ​ഷ്, ന​ട​ന്‍ ഗോ​കു​ല്‍ സു​രേ​ഷ്, ഭ​വ്‌​നി സു​രേ​ഷ്, മാ​ധ​വ് സു​രേ​ഷ് എ​ന്നി​വ​രാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ മ​റ്റു മ​ക്ക​ള്‍.

Advertisement