സംസ്ഥാനത്തെ മൂന്ന് പുഴകളിൽ കേന്ദ്ര ജല കമ്മീഷന്റെ വെള്ളപ്പൊക്ക മുന്നറിയിപ്പ്

Advertisement

തിരുവനന്തപുരം:
സംസ്ഥാനത്തെ മൂന്ന് പുഴകളിൽ കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്തെ കരമനയാർ, നെയ്യാർ, മണിമല പുഴകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുഴകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരെല്ലാം ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചത്. ഇതിൽ അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.

Advertisement