നിയമനക്കോഴ വിവാദം: അഖിൽ സജീവനെയും ലെനിനെയും പ്രതി ചേർത്തു, നാളെ കോടതിയിൽ റിപ്പോർട്ട് നൽകും.

Advertisement

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പേഴ്‌സണൽ സ്റ്റാഫിനെതിരായ നിയമനക്കോഴ വിവാദത്തിൽ അഖിൽ സജീവനെയും ലെനിനെയും തിരുവനന്തപുരം കന്റോൺമെന്റ് പ്രതി ചേർത്തു. വ്യാജ ആയുഷ് മെയിൽ ഐഡി ഉണ്ടാക്കിയത് അഖിൽ സജീവാണെന്ന് പോലീസ് കണ്ടെത്തി. വഞ്ചനാക്കുറ്റം, ആൾമാറാട്ടം എന്നിവ ചുമത്തിയാണ് കേസെടുത്തത്. അഖിൽ മാത്യു നൽകിയ പരാതിയിലാണ് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്.

റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ സിസിടിവിയിലേതാണ് ദൃശ്യങ്ങൾ. ഹരിദാസനെയും ബാസിതിനെയും ദൃശ്യങ്ങളിൽ കാണആം. എന്നാൽ അഖിൽ മാത്യു ദൃശ്യങ്ങളിലില്ല. പരാതിക്കാരനായ ഹരിദാസൻ അഖിൽ സജീവനുമായും ലെനിനുമായും നടത്തിയ പണമിടപാട് പോലീസ് സ്ഥിരകീരിച്ചിരുന്നു. ഇരുവർക്കും ബാങ്ക് അക്കൗണ്ട് വഴി പണം ലഭിച്ചതായി കണ്ടെത്തി. നിയമനക്കോഴയായി 1,75,000 രൂപ നൽകിയെന്നാണ് ഹരിദാസൻ പറയുന്നത്.
പരാതിയിൽ ഹരിദാസൻ ഉറച്ച് നില്ക്കുകയാണ്.

Advertisement