പൊടിയാടി റോഡ് ഉപരോധം, തിരുവഞ്ചൂരിനെതിരെ കേസ്

പത്തനംതിട്ട. പൊടിയാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധത്തിൽ തിരുവഞ്ചൂരിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്ത് പോലീസ് .

തിരുവഞ്ചൂർ രാധാകൃഷ്ണടക്കം കണ്ടാലറിയാവുന്ന 15 പേരടക്കം 25 പേർക്കെതിരെയാണ് പുളിക്കീഴ് പൊലീസ് കേസെടുത്തത്..
പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കോൺഗ്രസ് പ്രവർത്തകനെതിരെ കേസടുത്തത്.

ഈ മാസം ഇരുപത്തിയഞ്ചാം തീയതി നെടുമ്പ്രം സിഡിഎസ് തട്ടിപ്പിനെതിരെ യുഡിഎഫ് നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തിന് ഇടയിലായിരുന്നു കേസിന് ആസ്പദമായ സംഭവം..
സമരവേദിയായ പൊടിയാടി ജംഗ്ഷനിലേക്ക് എൻ ആർ ഇ ജീ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ ജാഥയെത്തി..
തുടർന്ന് ഇടത് നേതാക്കൾ ഉച്ചഭാഷിണിയിൽ പ്രസംഗം ആരംഭിച്ചു.
നേതാക്കളുടെ പ്രസംഗം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് തിരുവല്ല ഡിവൈഎസ്പി അഷാദിന് അടുത്തേക്ക് തിരുവഞ്ചൂരും സംഘവും എത്തുകയും തട്ടിക്കയറുകയും ചെയ്തു..
എന്നാൽ അനുമതി വാങ്ങിയ പരിപാടിയാണെന്നും പ്രസംഗം അവസാനിപ്പിക്കാൻ പറയാനാവില്ലെന്നും ഡിവൈഎസ്പി നിലപാടെടുത്തതോടെയാണ് തിരുവഞ്ചൂരിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചത്..
ഈ ഉപരോധത്തിനാണ് പൊതുഗതാഗതം തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് തിരുവഞ്ചൂരിനും മറ്റ് കോൺഗ്രസ് പ്രവർത്തകർക്കും എതിരെ പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.. എന്നാൽ കള്ളക്കേസിനെ നിയമപരമായി നേരിടും എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം

റോഡ് ഉപരോധിച്ചതിനും , പോലീസിനെതിരെ തട്ടിക്കയറിയതിനും തിരുവഞ്ചൂരിനെതിരെ കേസെടുക്കാത്തതിന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം സനൽകുമാർ പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തിരുവഞ്ചൂരിനെതിരായ പൊലീസ് കേസ്

Advertisement