സർഗോത്സവ് 23″ വർണ്ണാഭമായി ലോഗോ പ്രകാശനം

Advertisement

ആയൂർ .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാലുജില്ലകളിലെ നാല്പതോളം സി.ബി.എസ്.ഇ. സ്കൂളുകളുടെ സംഘടനയായ കൊല്ലം സഹോദയയുടെ 2023-24 അദ്ധ്യയന വർഷത്തെ കലോത്സവം ” സർഗോത്സവം 2023 ന്റെ ലോഗോ പ്രകാശനം ആയൂർ ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ വച്ചു നടന്നു. സ്കൂളിൽ വച്ചു നടന്ന വർണ്ണാഭമായ ചടങ്ങിൽ കൊല്ലം സഹോദയ പ്രസിഡന്റ്‌ റവ. ഫാദർ. ബോവാസ് മാത്യു ലോഗോ പ്രകാശനം നിർവഹിച്ചു.

കൊല്ലം സഹോദയ മുൻ പ്രസിഡന്റ്‌ റവ. ഫാദർ. ഡോ. എബ്രഹാം തലോത്തിൽ, ജനറൽ സെക്രട്ടറി ബോണിഫെസിയ വിൻസെന്റ്,ട്രഷറർ ഫാദർ കാരിക്കൻ ചാക്കോ വിൻസെന്റ്, വൈസ് പ്രസിഡന്റ്‌ എബ്രഹാം കരിക്കം എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥിനി നന്ദന സതീശൻ ആണ് ലോഗോ രൂപകല്പന ചെയ്തത്.ഒക്ടോബർ 25,26,27,28 തീയതികളിലായി ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

Advertisement