7 ജില്ലകളിൽ യെലോ അലർട്ട്; 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് (വ്യാഴം) യെലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 22ന് മലപ്പുറം, കണ്ണൂർ ജില്ലകളിലുമാണു അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. തെക്ക് – കിഴക്കൻ ജാർഖണ്ഡിന‍ു മുകളിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസം ജാർഖണ്ഡിനും തെക്കൻ ബിഹാറിനും മുകളിലൂടെ നീങ്ങാൻ സാധ്യത. കച്ചിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.,

Advertisement