ചിറപ്പുല്ല് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

Advertisement

വയനാട്. മാനന്തവാടി ചിറപ്പുല്ല് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. നെല്ലിയാനിക്കോട്ട് വീട്ടിൽ തങ്കച്ചൻ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. വിനോദ സഞ്ചാരികളുമായി മലയിലേക്ക് ട്രക്കിങ്ങിന് പോയതായിരുന്നു എക്കോ ഡെവലപ്മെൻറ് കമ്മറ്റി ഗൈഡ് കൂടിയായ തങ്കച്ചൻ.. ട്രക്കിങ്ങിനിടെ പിറകിൽ നിന്നും പാഞ്ഞെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

file pic

Advertisement