കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്,പണം കൈപ്പറ്റിയവരുടെ കൂട്ടത്തിൽ മുൻ എം പി


കൊച്ചി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പ് പണം കൈപ്പറ്റിയവരുടെ കൂട്ടത്തിൽ മുൻ എം പിയും ഉണ്ടെന്ന് ഇ.ഡി കോടതിയിൽ റിപ്പോര്‍ട്ട് നല്‍കി. ഇത് തെളിയിക്കുന്ന ഫോൺ സംഭാഷണം ലഭിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

എസി മൊയ്തീന് പിന്നാലെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കൂടുതൽ നേതാക്കൾക്ക് പങ്കുണ്ടെന്ന് സൂചനയാണ് ഇ ഡി കോടതിയിൽ നൽകിയ റിപ്പോർട്ട്. കേസിലെ ഒന്നാം പ്രതിയായ പി സതീഷ് കുമാർ ഒരു മുൻ എംപിയ്ക്ക് പണം കൈമാറിയെന്നാണ് കണ്ടെത്തൽ. ഇത് സാധുകരിക്കുന്ന ഓഡിയോ സംഭാഷണങ്ങളും ഇ ഡിയ്ക്ക് ലഭിച്ചു.

രണ്ടു കോടി നൽകുന്നത് കണ്ടുവെന്നാണ് കളക്ഷൻ ഏജൻ്റിൻ്റെ മൊഴി. മൂന്ന് കോടി നൽകിയതായി മറ്റൊരു മൊഴിയുമുണ്ട്. മുൻ എംപിയുടെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. സാക്ഷികൾക്ക് ഭീഷണി ഉണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു.

കേസിലെ ഒന്നും രണ്ടും പ്രതികളായ പി പി കിരൺ പി സതീഷ് കുമാർ എന്നിവരെ ഈ മാസം 19 വരെ റിമാൻഡ് ചെയ്തു. മുൻ മന്ത്രി എ സി മൊയ്‌തീനോട് തിങ്കളാഴ്ച ഇ ഡി ഓഫിസിൽ ഹാജരാകും.

Advertisement