തൃശ്ശൂർ ജില്ലയിൽ മാത്രം സിപിഎമ്മിന് 81 അക്കൗണ്ടുകളെന്ന് ഇ.ഡി, ചോദ്യം ചെയ്യല്‍ നാളെയും

Advertisement

തൃശ്ശൂർ .കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസും മുൻ എംപി പി കെ ബിജുവും നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകണം. കൊച്ചിലെ ഓഫീസിൽ രാവിലെ 10 മണിയോടെ ഹാജരാകാനാണ് ഇരുവർക്കും നിർദേശം.കേസിൽ എം എം വർഗീസിനെയും പികെ ബിജുവിനെയും ഇഡി നേരത്തെയും ചോദ്യം ചെയ്തിരുന്നു.
തൃശ്ശൂർ ജില്ലയിൽ മാത്രം പാർട്ടിക്ക് 81 അക്കൗണ്ടിൽ ഉണ്ടെന്നാണ് ഇ.ഡി കണ്ടെത്തൽ.ഇഡിക്ക് പുറമേ എംഎം വർഗീസിനെ ആദായനികുതി വകുപ്പും ചോദ്യം ചെയ്തിരുന്നു. കരുവന്നൂരിൽ പാർട്ടിക്ക് ലഭിച്ച പരാതിയിൽ  അന്വേഷണം നടത്തിയിരുന്നത് പി.കെ ബിജുവിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം ആയിരുന്നു. പി കെ ബിജുവിനെതിരെ ചില സാക്ഷി മൊഴികളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.

Advertisement