യുവാക്കൾ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴിതെറ്റുന്നു, പി ജയരാജൻ

Advertisement

കണ്ണൂര്‍.യുവാക്കൾ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. കേരളത്തിൽ നിന്ന് ഐഎസ്സിലേക്ക് നടന്ന റിക്രൂട്ട്മെന്റ് ഗൗരവതരമായി കാണണം. മതതീവ്രവാദ ആശയം ചിലരെ സ്വാധീനിക്കുന്നു. കണ്ണൂരിൽ നിന്നടക്കം ചെറുപ്പക്കാർ ഭീകര സംഘടനയുടെ ഭാഗമായി. ജമാ അത്തെ ഇസ്ലാമിയും, പോപ്പുലർ ഫ്രണ്ടും അപകടകരമായ ആശയ തലം സൃഷ്ടിക്കുന്നുവെന്നും പി ജയരാജൻ വിമർശിച്ചു. മുസ്ലിം രാഷ്ട്രീയവും, രാഷ്ട്രീയ ഇസ്ലാമും പ്രമേയമാക്കി പി ജയരാജൻ രചിച്ച പുസ്തകം അടുത്തമാസം പുറത്തിറങ്ങുന്നത് വിശദീകരിച്ചാണ് പരാമർശം. കൂടുതൽ വിശദാംശങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പി ജയരാജൻ വ്യക്തമാക്കി.