സിപിഎം വിട്ടു വന്നവർക്ക്സിപിഐയിൽ അംഗത്വം നൽകാൻ പാർട്ടി ജില്ലാ കൗൺസിൽ അംഗീകാരം നൽകി

ആലപ്പുഴ.കുട്ടനാട്ടിൽ സിപിഎം വിട്ടു വന്നവർക്ക്സിപിഐയിൽ അംഗത്വം നൽകാൻ പാർട്ടി ജില്ലാ കൗൺസിൽ അംഗീകാരം നൽകി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ ചേർന്ന സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം. 166 പേർക്ക് പൂർണ അംഗത്വവും 56 പേർക്ക് കാൻഡിഡേറ്റ് അംഗത്വവും നൽകുന്നതിനാണ് അംഗീകാരം നൽകിയത്. പ്രവർത്തന മികവ് നോക്കി ഉടൻ ഘടകവും സ്ഥാനമാനങ്ങളും തീരുമാനിക്കും.
രാമങ്കരി പഞ്ചാ. പ്രസിഡന്റ്, 5 പഞ്ചാ. അംഗങ്ങൾ രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾ, 19 എല്‍സി അംഗങ്ങൾ, ഏഴ് ബ്രാഞ്ച് സെക്രട്ടറിമാർ, പോഷക സംഘടനയുടെ സംസ്ഥാന നേതാക്കൾ എന്നിവരടക്കമുള്ളവരാണ് സിപിഎം വിട്ടത്. സിപിഎം വിട്ട് സിപിഐയിലെത്തിയവരുടെ അംഗത്വ പ്രഖ്യാപനം പിന്നീട് നടക്കും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം മതിയെന്നാണ് നിർദ്ദേശം

Advertisement