എൻഎസ്എസ്സിന്റെ നാമജപ ഘോഷയാത്രയ്ക്കെതിരെയെടുത്ത കേസ് പിൻവലിക്കാമെന്നു പോലീസിനു നിയമോപദേശം

Advertisement

തിരുവനന്തപുരം.ഗണപതി മിത്ത് വിവാദവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് നടത്തിയ നാമജപ ഘോഷയാത്രയ്ക്കെതിരെയെടുത്ത കേസ് പിൻവലിക്കാമെന്നു പോലീസിനു നിയമോപദേശം.കുറ്റകൃത്യം നടന്നിട്ടില്ലാത്തതിനാൽ കേസ് പിൻവലിക്കാമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ
നിയമോപദേശം നൽകിയത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.

സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ചു എന്‍എസ്എസ് തിരുവനന്തപുരത്തു നടത്തിയ നാമജപ ഘോഷയാത്രയ്ക്കെതിരെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.
പോലീസ് നിർദ്ദേശം ലംഘിച്ചു ഗതാഗത തടസ്സമുണ്ടാക്കിയെന്ന കുറ്റമായിരുന്നു ചുമത്തിയത്.വിവാദമയതിന് പിന്നാലെ സർക്കാർ നിർദ്ദേശത്തെ തുടർന്നു കേസ് പിൻവലിക്കാൻ പോലീസ് നിയമോപദേശം തേടി.അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു.ആർ ആണ് കേസ് പിൻവലിക്കാം എന്ന് നിയമോപദേശം നൽകിയത്.
ഘോഷയാത്രയിൽ കുറ്റകൃത്യങ്ങൾ നടന്നിട്ടില്ല. ഘോഷയാത്രയ്ക്കെതിരെ പരാതികളും ലഭിച്ചിട്ടില്ല.അതിനാൽ കേസ് പിൻവലിക്കാമെന്നാണ് നിയമോപദേശം.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എൻ.എസ്. എസ്സുമായി പോര് വേണ്ടെന്നു സർക്കാരും സിപിഎമ്മും തീരുമാനിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിന് കൃത്യം ഒരുദിവസംമുമ്പ് നിയമോപദേശം ലഭിക്കുകയും ചെയ്തു

Advertisement