വരാനിരിക്കുന്നത് വലിയ വർൾച്ച, നടുക്കത്തോടെ കാർഷിക ലോകം



പാലക്കാട് . സംസ്ഥാനത്ത് മഴ നന്നേ കുറഞ്ഞതോടെ പാലക്കാട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ തീവ്ര വരള്‍ച്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദര്‍ പറയുന്നു. ഓഗസ്റ്റ് ചരിത്രത്തിലേക്കും വരണ്ട കാലമാണ് കഴിഞ്ഞത്.കഴിഞ്ഞ 10 വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മഴ ലഭ്യതയാണ് ഇക്കുറി ജില്ലയില്‍ ലഭിച്ചതെന്ന് മുണ്ടൂര്‍ ഐആര്‍ടിസി കേന്ദ്രം വിലയിരുത്തുന്നു.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് താപനില നന്നേ കൂടുതലാണ് ജില്ലയില്‍


കഴിഞ്ഞ ഓഗസ്റ്റില്‍ 28 മുതല്‍ 30 ഡിഗ്രി വരെയായിരുന്നു ജില്ലയിലെ താപനില,എന്നാല്‍ ഇത്തവണ അത് പലയിടങ്ങളിലും 35 ഡിഗ്രി വരെയാണ്.രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് വരെ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്.കഴിഞ്ഞ മൂന്ന് മാസത്തെ കണക്കനുസരിച്ച് കേരളത്തില്‍ 48 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്.മഴ നന്നേ കുറഞ്ഞതാണ് താപനില ഇത്രയും ഉയരാനുളള കാരണം

ജലാശയങ്ങളില്‍ ജലനിരപ്പ് നന്നേ കുറഞ്ഞതോടെ കൃഷിയിടങ്ങള്‍ പലതും വരണ്ടുണങ്ങി.ഇതോടെ കര്‍ഷകരുടെ ആശങ്കകള്‍ കൂടി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.വരാനിരിക്കുന്നത് കൊടും വരള്‍ച്ചയുടെ നാളുകളെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.തുലാവര്‍ഷത്തിലും വലിയ പ്രതീക്ഷ വേണ്ടെന്നിരിക്കെ ജലസംരക്ഷണനടപടികള്‍ ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്

Advertisement