യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ

കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്യ്തു. ചാത്തിനാംകുളം വയലിൽ പുത്തൻ വീട്ടിൽ വിജയൻ(61) ആണ് പോലീസ് പിടിയിലായത്.

പെൺകുട്ടിയുടെ വീടുമായുള്ള പരിചയം മുതലെടുത്ത് പ്രതി നാല് മാസം മുമ്പ് വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം നോക്കി അതിക്രമിച്ച് കയറി ബലം പ്രയോഗിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

തുടർന്ന് യുവതിയുടെ പരാതിയെ തുടർന്ന് പ്രതിയെ ചോദ്യം ചെയ്യ്തെങ്കിലും പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഡി.എൻ.എ പരിശോധന നടത്തിയാണ് വിജയൻ തന്നെയാണ് പ്രതി എന്ന് പോലീസ് ഉറപ്പിച്ചത്. കിളികൊല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരീഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

Advertisement