വെന്തുരുകി കേരളം; ഒൻപത് ജില്ലകളിൽ ഉയർന്ന താപനില

തിരുവനന്തപുരം: മഴ പെയ്യേണ്ട സ്ഥാനത്ത് ഇന്ന് കേരളം ചുട്ടുപൊള്ളുകയാണ്. ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.

ഇന്നും നാളെയും സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി വരെ ഉയരാനാണ്‌ സാധ്യത. താപനില സാധാരണയെക്കാൾ മൂന്ന് ഡിഗ്രി മുതൽ അഞ്ചു ഡിഗ്രി വരെ ഉയരാം.

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35ഡി​ഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാൾ 3 – 5 വരെ കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34ഡി​ഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 4 ഡി​ഗ്രി കൂടുതലാണിത്. ഈ മൺസൂൺ സീസണിൽ താപനില മുന്നറിയിപ്പ് ഇതാദ്യമാണ്.

Advertisement