ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം

ചേർത്തല. മാർക്കറ്റിൽ വൻ തീപിടിത്തം.നടക്കാവ് റോഡിലെ ദാമോദര പൈ ആൻറ്സൺസ് എന്ന
വസ്ത്രശാലയിൽ പുലർച്ചെ മൂന്നരയോടെയാണ് തീ പിടിത്തം ഉണ്ടായത്. അകത്ത് നിന്ന് ഇലക്ട്രിക് വയർ കത്തുന്നത് കണ്ട സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. അഞ്ച് അഗ്നിശമന സേനകൾ സ്ഥലത്തെത്തി ഒരു മണിക്കൂർ കൊണ്ടാണ് തീയണച്ചത്.
സമീപകടകളിലേക്ക് തീ പടരുന്നത് തടയാനായി. ഇരുന്നില കെട്ടിടം പൂർണമായി നശിച്ചു. രണ്ട് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം

Advertisement