മാസപ്പടി , മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നിർണ്ണായക വിവരങ്ങൾ പുറത്തു വിടും, മാത്യു കുഴൽനാടൻ

തിരുവനന്തപുരം.മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നിർണ്ണായക വിവരങ്ങൾ പുറത്തു വിടുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.നികുതി വെട്ടിപ്പ് ആരോപണങ്ങൾക്ക് പിന്നാലെ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്ന് ദിവസമായിട്ടും ഉത്തരം ലഭിച്ചില്ല.ഈ സാഹചര്യത്തിൽ താൻ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്നു മാത്യു കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വീണ വിജയന്റെ എക്സാലോജിക്ക് കമ്പനി കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങി എന്ത് സേവനമാണ് ചെയ്തത്.പണം എക്സാലോജിക്കിന്റെ ഗ്രോസ് ടോട്ടൽ ഇൻകമില്‍ കാണിച്ചിട്ടുണ്ടോ.വീണാ വിജയന്റെയും എക്സാ ലോജിക്കിന്റെയും അക്കൗണ്ട് സ്റ്റേറ്റ്മെൻറ് പുറത്തുവിടുമോ.
എന്നിവയായിരുന്നു മാത്യു കുഴൽനാടൻ ഉന്നയിച്ച ചോദ്യങ്ങൾ.

Advertisement