വാർത്താനോട്ടം

2023 ആഗസ്റ്റ് 11 വെള്ളി

BREAKING NEWS

👉തൃശൂർ ചേറൂരിൽ കമ്പിപ്പാര കൊണ്ട് ഭാര്യയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിയ്യൂർ പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്നലെ രാത്രിയാണ് സംഭവം

👉കല്ലടി മൂല സ്വദേശി സുലി(46) ആണ് കൊല്ലപ്പെട്ടത്.വിദേശത്തായിരുന്ന ഭർത്താവ് ഉണ്ണിക്കൃഷ്ണൻ മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

👉എറണാകുളം പള്ളുരുത്തിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

👉 പുരാവസ്തു തട്ടിപ്പ് കേസ്ഐ ജി ലക്ഷ്മണൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.

👉മണിപ്പൂർ കലാപം: രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് അന്വേഷണ സമിതിയോട് സുപ്രീം കോടതി

👉ആലുവയിൽ നിന്ന് യുവാവിനെ തട്ടികൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു.

👉കോട്ടയം ചേന്നാട് മധുവിൻ്റെ വീട് തീ കത്തിനശിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു.

👉 പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് ;ഇടത് സ്ഥാനാർത്ഥിയെ ഇന്ന് സി പി എം സെക്രട്ടറിയറ്റ് തീരുമാനിക്കും.

കേരളീയം

🙏നിയമസഭയില്‍
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദം ഉന്നയിക്കാനുള്ള കോണ്‍ഗ്രസ് അംഗം മാത്യു കുഴല്‍നാടന്റെ ശ്രമം സ്പീക്കര്‍ തടഞ്ഞു. ഭൂമി പതിച്ചുകൊടുക്കല്‍ ബില്ലിന്റെ ചര്‍ച്ചയിലാണ് മാത്യു കുഴല്‍നാടന്റെ പ്രസംഗത്തെ സ്പീക്കര്‍ നിയന്ത്രിച്ചത്.

🙏സിഎംആര്‍എല്ലില്‍
നിന്നു പണം കൈപ്പറ്റിയിട്ടുണ്ടന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കു വേണ്ടി കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയത്.

🙏അമ്പലപ്പുഴ iശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പായസ കൗണ്ടറില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. വിവിധ പേരുകളില്‍ ഓണ്‍ലൈനിലൂടെ ബുക്കു ചെയ്തു വാങ്ങുന്ന പായസം ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നില്‍ ഇടനിലക്കാര്‍ വിലകൂട്ടി വല്‍ക്കുന്നതു കണ്ടെത്തി.

🙏ശസ്ത്രക്രിയയ്ക്കിടെ വയറില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനക്കു നീതി ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കുറ്റക്കാരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നും സതീദേവി പറഞ്ഞു.

🙏വയറില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഹര്‍ഷിനക്ക് നീതി ഉറപ്പാക്കും. പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു.

🙏തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ ഗുരുവായൂരപ്പനു വഴിപാടായി സ്വര്‍ണ കിരീടവും , ചന്ദനം അരക്കുന്ന മെഷീനും സമര്‍പ്പിച്ചു.
പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണകിരിടമാണ് നൽകിയത്.

ദേശീയം

🙏മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. അവിശ്വാസ പ്രമേയത്തിനു മറുപടിയായുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

🙏ജനങ്ങള്‍ക്കു സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം കിട്ടുമെന്നും നരേന്ദ്ര മോദി പാര്‍ലമെന്റില്‍ അവകാശപ്പെട്ടു. പ്രസംഗം ഒന്നര മണിക്കൂര്‍ നീണ്ടതോടെ മണിപ്പൂരിനെപ്പറ്റി പറയൂവെന്ന് പ്രതിപക്ഷാംഗങ്ങള്‍ വിളിച്ചു പറഞ്ഞു.

🙏പ്രധാനമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്സഭയില്‍നിന്നു സസ്പെന്‍ഡു ചെയ്തു. നരേന്ദ്രമോദി നീരവ് മോദിയേപ്പോലെയാണ്. ധൃതരാഷ്ട്രര്‍ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടു എന്ന് ചൗധരി സഭയിൽ പറഞ്ഞിരുന്നു.

🙏 തന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ സഭാ രേഖയില്‍നിന്ന് നീക്കിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് മാതാവ് മോദി സര്‍ക്കാരിന് അണ്‍പാര്‍ലമെന്ററി ആയിരിക്കുന്നു.

🙏കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം വേണമെന്ന് എല്‍ഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി ആവശ്യപ്പെട്ടു. എളമരം കരീം, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എഎ റഹീം തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്

🙏സിപിഐ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര അറസ്റ്റില്‍. ഗയയില്‍നിന്നാണു പോലീസ് പിടികൂടിയത്. 2021 നവംബറില്‍ നാലു ഗ്രാമീണരെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന കേസിലാണ് അറസ്റ്റ്.

അന്തർദേശീയം

🙏പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായി ദ്വീപ സമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപിലെ കാട്ടുതീയില്‍ 36 പേര്‍ കൊല്ലപ്പെട്ടു. റിസോര്‍ട്ട് നഗരമായ ലഹായിനയിലാണു കാട്ടുതീ ജീവനെടുത്തത്.

കായികം

🙏ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും പിഎസ്ജി വിടുന്നു. മെസിക്ക് പിന്നാലെ ടീമില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് നെയ്മാര്‍ ക്ലബ്ബിനെ അറിയിച്ചതായാണ് വിവരം. യുഎസ് മേജര്‍ ലീഗ് സോക്കര്‍ ടീമുകള്‍ നെയ്മറിനായി വലയെറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

🙏അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്ര്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരൊറ്റ ഗോളിലാണ് അല്‍ ഷോര്‍ട്ടയെ മറികടന്ന് അല്‍ നസ്ര് ഫൈനലില്‍ പ്രവേശിച്ചത്

Advertisement