സ്റ്റാലിന്‍ കുടുംബത്തില്‍ നിന്നും ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം

ഗുരുവായൂര്‍.ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം, വന്നത് സ്റ്റാലിന്‍ കുടുംബത്തില്‍ നിന്നും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പത്നി ദുര്‍ഗ സ്റ്റാലിന്‍ വഴിപാടായി 14 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വര്‍ണ കിരീടം ഇന്ന് ശ്രീഗുരുവായൂരപ്പന് സമര്‍പ്പിക്കുകയാണ്.

ദുര്‍ഗാ സ്റ്റാലിനു വേണ്ടി ശിവജ്ഞാനം എന്ന കോയമ്ബത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിരീടം സമര്‍പ്പിക്കുന്നത്. ചന്ദനത്തിന്റെ തേയ അരയ്ക്കുന്ന മെഷീനും ഇതൊടൊപ്പം സമര്‍പ്പിക്കും. ഇന്ന് ഉച്ചപൂജ നട തുറന്ന ശേഷം സ്വര്‍ണക്കിരീടം ഭഗവാന് സമര്‍പ്പിക്കും.

Advertisement