ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

കൊച്ചി. മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയ്ക്ക് മുൻക്കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മത വിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിലാണ് മുൻ‌കൂർ ജാമ്യം. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഈ മാസം 17 ന് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയയാണ് ഷാജൻ സ്കറിയക്കെതിരേ പരാതി നൽകിയത്.

Advertisement