വാർത്താനോട്ടം

2023 ആഗസ്റ്റ് 05 ശനി

BREAKING NEWS

👉 മണിപ്പൂരിൽ വീണ്ടും സംഘർഷം;വിഷ്ണുപ്പൂർ ജില്ലയിൽ
ക്വാക്ടാഗ്രാമത്തിൽ ഒരു കുടുംബത്തിലെ 3 പേർ കൊല്ലപ്പെട്ടതായാണ് വിവരം. പുലർച്ചെ 2ന് ആയിരുന്നു സംഘർഷം.

👉 ഹരിയാന ആക്രമണങ്ങളിൽ ഇതുവരെ 102 എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര മന്ത്രി. 202 പേർ
പിടിയിലായി .അക്രമികൾക്ക് ആയുധം ലഭിച്ചതും അന്വേഷിക്കും.

👉 തേനിയിലെ ഉത്തമപാളയത്ത് പിടിയിലായവരുടെ കൈവശം ഉണ്ടായിരുന്നത് ആടിൻ്റെ മാംസമെന്ന് കണ്ടെത്തൽ. ദുർമന്ത്രവാദവുമായി ബന്ധമുണ്ടോയെന്നും അന്വേഷണം.

👉 കൊച്ചി ഗുജറാത്തി റോഡിൽ പഴക്കടയിൽ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

👉യൂട്യൂബറുടെ പരാതിയിൽ നടൻ ബാല യ്ക്കെതിരെ തൃക്കാക്കര പോലീസ് കേസ്സെടുത്തു.

👉 പാലക്കാട് നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ ചില്ലി കൊമ്പൻ എന്ന കാട്ടാനയുടെ അതിക്രമം തുടരുന്നു.

കേരളീയം

🙏ഓണത്തോടനുബ
ന്ധിച്ച് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 3,200 രൂപ വീതം വിതരണം ചെയ്യാന്‍ ധനവകുപ്പ് 1,550 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ക്കായി 212 കോടി രൂപ ഉള്‍പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷം പേര്‍ക്ക് ഈ മാസം 23 നകം പെന്‍ഷന്‍ ലഭിക്കും.

🙏ഓണം വിപണനമേളയില്‍ ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നീ അഞ്ചിനങ്ങള്‍ പൊതുവിപണിയിലേതിനേക്കാള്‍ അഞ്ചു രൂപ വില കുറച്ചു ലഭ്യമാക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചതാണ് ഇക്കാര്യം. സബ്സിഡി ഇനത്തില്‍ നല്‍കിവരുന്ന 13 ഭക്ഷ്യ വസ്തുക്കളില്‍ മൂന്നിനം മാത്രമാണ് ഇല്ലാത്തത്. ഈമാസം 18 മുതല്‍ 28 വരെ ഓണം വിപണനമേള നടത്തും. സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും 18 ന് ഓണം ഫെയര്‍ തുടങ്ങും.

🙏സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും അടക്കമുള്ള ഭരണപരാജയം മറയ്ക്കാന്‍ സിപിഎം ഗണപതിയെ കൂട്ടുപിടിച്ചു വിവാദമുണ്ടാക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. എല്ലാ ദൈവങ്ങളെയും വിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും മാനിക്കണം. ശാസ്ത്രവും വിശ്വാസവും തമ്മില്‍ ഇപ്പോള്‍ ഒരു യുദ്ധവുമില്ല.

🙏സിപിഎം അനുഭാവിയായിരുന്ന പാനൂരിലെ അജയനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ തലശേരി സെഷന്‍സ് കോടതി വെറുതെവിട്ടു. 2009 മാര്‍ച്ച് 11 നാണ് സിപിഎം അനുഭാവിയായ അജയനെ വെട്ടിക്കൊന്നത്.

🙏പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയിലായിരുന്ന യുവതിയെ ഇന്‍ജക്ഷന്‍ ചെയ്തു കൊലപ്പെടുത്താന്‍ ശ്രമിച്ച നഴ്സ് വേഷത്തിലെത്തിയ യുവതി പിടിയില്‍. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷയെ (25)യാണ് അറസ്റ്റു ചെയ്തത്. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെ കൊല്ലാനാണു ശ്രമിച്ചത്.

🙏പത്തനംതിട്ട കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസില്‍ പൊലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്നു അഫ്സാന മുഖ്യമന്ത്രിക്കു പരാതി നല്‍കി. സംസ്ഥാന പൊലീസ് മേധാവിക്കും യുവജന കമ്മിഷനും അഫ്സാന പരാതി നല്‍കി. ഡിവൈഎസ്പി ഉള്‍പ്പെടെ മര്‍ദിച്ച ഏഴു പൊലീസുകാരുടെ പേരുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി നല്‍കിയത്.

🙏പോക്സോ കേസിലെ പ്രതിയെ പീഡിപ്പിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയായ പോലീസ് ഇന്‍സ്പെക്റെ പിരിച്ചു വിട്ടു. അയിരൂര്‍ എസ് എച്ച് ഒ ആയിരുന്ന ആര്‍ ജയസനിലിനെയാണ് ഡിജിപി പിരിച്ചുവിട്ടത്.

🙏പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവയ്പെടുത്ത 11 രോഗികള്‍ക്കു ശാരീരിക അസ്വസ്ഥത. മൂന്നു കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു പേരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി.

🙏കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ക്വിറ്റ് ഇന്ത്യാ ദിനമായ ഒമ്പതിന് രാജ്ഭവനു മുന്നില്‍ മഹാധര്‍ണ നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി.

🙏ഇരുന്നൂറു കോടിയിലേറെ രൂപയുടെ ബിഎസ്എന്‍എല്‍ എന്‍ജിനിയറിംഗ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പുകേസിലെ പ്രതി കൊല്ലം കൊറ്റങ്കര സ്വദേശിനി ഷീജകുമാരി (47)യെ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കസ്റ്റഡിയില്‍ വിട്ടു.

🙏എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്തിലാണ് നാം ജീവിക്കുന്നതെന്നു സംവിധായകന്‍ ടി വി ചന്ദ്രന്‍. സിനിമ നിര്‍മ്മിക്കുന്നവരെപോലും എന്‍ഫോഴ്സ്മെന്റ് വേട്ടയാടുകയാണ്. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ സന്ദീപ് വാര്യരെയും പി ആര്‍ ശിവശങ്കരനെയും വീണ്ടും ഉള്‍പ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തിരിച്ചെടുത്തത്.

🙏അപകടത്തില്‍ മരിച്ച കൊല്ലം സുധിക്കു വീട് വയ്ക്കാന്‍ സ്ഥലം സൗജന്യമായി സമ്മാനിച്ച് അംഗ്ലീക്കന്‍ സഭയുടെ ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ഏഴു സെന്റ് സ്ഥലമാണു ദാനമായി നല്‍കിയത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ വീട് പണി ഉടനേ തുടങ്ങും. തന്റെ കുടുംബ സ്വത്തിലെ ഒരു ഭാഗമാണ് സുധിക്കു കൈമാറിയതെന്ന് ബിഷപ് നോബിള്‍ ഫിലിപ്പ് പറഞ്ഞു.

🙏മുംബൈ ഹൈക്കോടതി ജഡ്ജി എന്ന പേരില്‍ റിസോര്‍ട്ടില്‍ മുറിയെടുത്തു താമസിച്ചശേഷം പണം കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി ഹിമാലയ് മാരുതി ദേവ്കോട്ട് (24 )ആണ് മുനമ്പം പൊലീസിന്റെ പിടിയിലായത്.

🙏തിരുവനന്തപുരം പൂവാറില്‍ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചതിനു മുന്‍ സൈനികനായ പൂവാര്‍ സ്വദേശി ഷാജി (56) പിടിയിലായി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു നടത്തിയ കൗണ്‍സലിംഗിനിടെയാണ് പീഡന വിവരം പുറത്തു വന്നത്.

🙏പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റു ചെയ്തു. തോപ്പുംപ്പടി നസ്രത്ത് സ്വദേശി നിന്‍സണ്‍ എന്നു വിളിക്കുന്ന ലൂയിസ് പീറ്ററിനെ(27)യാണ് പിടികൂടിയത്.

🙏തിരുവനന്തപുരം വെങ്ങാനൂരില്‍ നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ഠന്റെ ഭാര്യയേയും ആക്രമിച്ചു. നെല്ലിവിള സ്വദേശി വിജിന്‍, വിജിന്റെ ജേഷ്ഠന്റെ ഭാര്യ നിജ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ദേശീയം

🙏രാഹുല്‍ഗാന്ധിക്കെ
തിരായ അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയില്‍ ആഹ്ലാദവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കും.

🙏രാഹുല്‍ഗാന്ധിക്കു പരമാവധി ശിക്ഷ നല്‍കിയത് എന്തിനെന്നു വിചാരണ കോടതിയുടെ വിധിയില്‍ പറയുന്നില്ലെന്നു സുപ്രീം കോടതി. ജനപ്രതിനിധി എന്ന ഘടകം വിചാരണ കോടതി പരിഗണിച്ചില്ല. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നത് ജനങ്ങളുടെ അവകാശത്തെ നിഷേധിക്കലാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ രാഹുലിന്റെ വാക്കുകള്‍ സ്വീകാര്യമല്ലെന്നും പൊതുപ്രവര്‍ത്തകര്‍ പ്രസംഗിക്കുമ്പോള്‍ ജാഗ്രത വേണമെന്നും കോടതി നിരീക്ഷിച്ചു.

🙏സുപ്രീം കോടതി വിധി വന്നതിനു പിറകേ, ‘ദൗത്യം തുടരും, ഇന്ത്യ എന്ന ആശയം സംരക്ഷിക്കു’മെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം. ‘ഇന്നല്ലങ്കില്‍ നാളെ സത്യം ജയിക്കു’മെന്നു രാഹുല്‍ പിന്നീട് എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

🙏അദാനി – മോദി ബന്ധം പറഞ്ഞതിനു പിറകേയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കേസുകള്‍ നല്‍കിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

🙏മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ നിയമ പോരാട്ടം തുടരുമെന്ന് പരാതിക്കാരനും ഗുജറാത്തിലെ ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നാണ് പൂര്‍ണേഷിന്റെ നിലപാട്.

🙏സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാള്‍ മൂടാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസിലെ കീഴ്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത ഉടനേയാണ് ബുദ്ധനെ ഉദ്ധരിച്ചുള്ള ഈ വാക്കുകള്‍ പ്രിയങ്ക സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്.

🙏വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താം എന്നാല്‍ ഖനനം നടത്തരുതെന്നു സുപ്രീം കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്താനുള്ള ജില്ലാ കോടതിയുടെ ഉത്തരവും അതു ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവും സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ആര്‍ക്കിയോളജിക്കല്‍ വകുപ്പ് സര്‍വേ നടപടികള്‍ ഇതിനകം ആരംഭിച്ചു.

🙏ബോംബെ ഹൈക്കോടതിയില്‍ ജഡ്ജി പരസ്യമായി രാജി പ്രഖ്യാപിച്ചു. ജസ്റ്റിസ് രോഹിത് ദിയോ ‘ആത്മാഭിമാനത്തിനെതിരായി ജോലി ചെയ്യാന്‍ കഴിയില്ലെന്നു’ പറഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപനം നടത്തിയത്. ഓപ്പണ്‍ കോര്‍ട്ടിലെ രാജി പ്രഖ്യാപനം കേട്ട് എല്ലാവരും ഞെട്ടി.

🙏ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള പ്രായപരിധി 25 ല്‍ നിന്ന് 18 ആക്കണമെന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. സുശീല്‍ കുമാര്‍ മോദിയുടെ അദ്ധ്യക്ഷതയിലുള്ള നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഈ ശുപാര്‍ശ മുന്നോട്ടു വച്ചത്.

🙏ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് ഇന്നു പ്രവേശിക്കും. വൈകുന്നേരം ഏഴു മണിയോടെയാണ് സുപ്രധാന ഘട്ടത്തിലേക്ക് പേടകത്തെ ഉയര്‍ത്തുക.

🙏തമിഴ് കോമഡി നടന്‍ മോഹന്‍ മധുരയിലെ റോഡരികില്‍ മരിച്ച നിലയില്‍. 60 വയസായിരുന്നു. ഈയിടെ കടുത്ത ദാരിദ്ര്യത്തിലായിരുന്നു മോഹന്‍.

അന്തർദേശീയം

🙏കരിങ്കടലില്‍ റഷ്യന്‍ യുദ്ധക്കപ്പലിനു നേരെ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം. നൊവോറോസിസ്‌കിലെ നേവല്‍ ബേസിലാണു കപ്പലിനുനേരെ ആക്രമണം നടത്തിയത്.

Advertisement