നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ 8 മാസം കൂടി സമയം നീട്ടി നൽകി സുപ്രീം കോടതി

ന്യൂ ഡെൽഹി :

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കാലാവധി നീട്ടി നൽകി. വിചാരണ കോടതിയുടെ ആവശ്യപ്രകാരം 2024 മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്. എട്ട് മാസത്തെ സമയപരിധിയാണ് അനുവദിച്ചത്. വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നതായി ദിലീപിന്റെ അഭിഭാഷകർ പറഞ്ഞു. എന്നാൽ വിചാരണക്ക് സമയക്രമം നിശ്ചയിക്കാൻ കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് മറുപടി നൽകി

സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം മൂന്ന് മാസവും അഭിഭാഷകരുടെ വാദം പൂർത്തിയാക്കാനും മറ്റ് നടപടികൾക്കുമായി അഞ്ച് മാസവും വേണ്ടി വരുമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് സുപ്രിംകോടതിക്ക് കത്ത് നൽകിയത്.

Advertisement