തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; വീട്ടിൽ കയറി സ്ത്രീകളെയടക്കമുള്ളവരെ മർദിച്ചു, സ്വർണാഭരണങ്ങൾ കവർന്നു

Advertisement

തിരുവനന്തപുരം: വെങ്ങാനൂരിൽ ഗുണ്ടാ ആക്രമണം. വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെയടക്കം മർദിച്ചു. വെണ്ണിയൂർ ഷിജിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഷിജിനെയും ഭാര്യയെയും നാലംഗ സംഘം മർദിച്ചു കമ്പി വടി കൊണ്ട് ഷിജിന്റെ കാൽ തല്ലിയൊടിച്ചു. വീട്ടിലുണ്ടായിരുന്ന നാല് പവന്റെ സ്വർണവും സംഘം കവർന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

Advertisement