മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, രണ്ട് പേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ ബാബു, ക്രിസ്റ്റിദാസ് എന്നിവരെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്ന് ക്രിസ്റ്റിദാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോസ്റ്റുഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
 

Advertisement