ബിജെപിയുടെ റബര്‍ നയതന്ത്രം പൊട്ടി, റബ്ബറിന്റെ വില 300 രൂപയായി ഉയർത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി.ബിജെപിയുടെ വാക്ക് റബര്‍ പോലെ വലിഞ്ഞു എന്ന് വ്യക്തമായി. റബ്ബറിന്റെ വില 300 രൂപയായി ഉയർത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ സഭയില്‍. ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായയാണ് ലോക്സഭയിൽ നിലപാട് വ്യക്തമാക്കിയത്. റബ്ബറിന് 300 രൂപയാക്കിയാൽ ബി ജെ പിയെ സഹായിക്കുമെന്ന് ബിഷപ് മാർ ജോസഫ് പാംപ്ലാനി പ്രസ്താവന നടത്തിയത് വന്‍ വിവാദമായിരുന്നു.

റബ്ബർ നയതന്ത്രത്തിൽ നിന്നും ബി ജെ പി പിന്നോക്കം പോയെന്നാണ് ഊഹിക്കേണ്ടത്. റബർ വില ഉയർത്താനുള്ള നടപടികൾ പരിഗണനയിൽ ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. തീരുവ വർദ്ധിപ്പിച്ചാൽ മാത്രമാണ് വില ഉയരുക. ഇക്കാര്യം പരിഗണിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി ഡ്യൂട്ടി 20ൽ നിന്ന് 30 ശതമാനം ആക്കി ഉയർത്തിയതായി വാണിജ്യ കാര്യവകുപ്പ് വിശദീകരിച്ചു. എന്നാൽ ഈ നടപടി വിലയിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കില്ല. കോമ്പൗണ്ട് റബ്ബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ൽ നിന്നും 25 ശതമാനമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ റബ്ബർ കർഷകർക്കായി അഭ്യർത്ഥിച്ച സാമ്പത്തിക സഹായത്തെക്കുറിച്ച് പരാമർശമുണ്ടെങ്കിലും കാര്യമായ പാക്കേജുകൾ പ്രഖ്യാപിച്ചില്ല. ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാൻ ബിഷപ്പ് പാം’ബ്ലാനിയുടെ പ്രസ്താവന സംസ്ഥാന ബിജെപി ആയുധമാക്കിയിരുന്നു. ഇന്നാൽ കേന്ദ്ര സർക്കാർ വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ റബ്ബർ നയതന്ത്രം വലിച്ചുവിട്ട റബര്‍പോലെ തിരിച്ചടിച്ചിരിക്കയാണ്. .

Advertisement