മുതലപ്പൊഴിയിൽ ഇന്നും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം

Advertisement

മുതലപ്പൊഴി: മുതലപ്പൊഴിയിൽ ഇന്നും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ചു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. നജീബ്, നാസർ ,ഷമീർ, നിസാം, റഷീദ്, സുധീർ എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കടലിൽ നിന്നും തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്.

പെരുമാതുറ സ്വദേശിയുടെ ഫക്കീറാൻ അലി എന്ന ആളുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽ പെട്ട് പുലിമുട്ടിലേക്ക് കേറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റും ചേർന്ന് രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട ബോട്ട് കരയ്ക്ക് എത്തിച്ചിട്ടുണ്ട്.

Advertisement