ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് രക്തബന്ധു

Advertisement

ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളി ആശ്വാസത്തോടെ ഉച്ചരിക്കുന്ന പേരായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. മലയാളിയുടെ സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ചാണ്ടിസാര്‍. കേരള രാഷ്ട്രീയത്തില്‍ ഒരു നേതാവു നേരിട്ട ഏറ്റവും തീഷ്ണമായ രാഷ്ട്രീയ പരീക്ഷണമായിരുന്നു ഉമ്മന്‍ ചാണ്ടി നേരിട്ടത്. അദ്ദേഹത്തിന്‍റെ സംശുദ്ധ രാഷ്ട്രീയത്തോട് ജനമനസില്‍ ജ്വലിച്ച് നിന്ന ആരാധന ഒന്നുകൊണ്ടുമാത്രമാണ് ആ പരീക്ഷണ കാലം അതിജീവിക്കാനായത്. ഒടുവില്‍ ഇതെല്ലാം വെറും രാഷ്ട്രീയനാടകമായിരുന്നുവെന്ന വെളിപാട് ജനങ്ങള്‍ ലജ്ജയോടെ മനസില്‍ ഉള്‍ക്കൊണ്ടശേഷം ആയിരുന്നു പൊതു വേദികളില്‍നിന്നും അദ്ദേഹത്തെ രോഗം കൂട്ടിക്കൊണ്ടുപോയത്.

കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യവും നിഷ്കഷങ്കതയുമാണ് തീപ്പൊരി പ്രസംഗങ്ങളില്ലാതെ ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. ആ ജന വിശ്വാസം മുകളിലേക്ക് കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ഉപയോഗിച്ചില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല, വലിപ്പ ചെറുപ്പമില്ലാതെ പരാതികളുടെ സ്വീകാരകനും പരിഹാരകനുമായി അധികാരമില്ലാത്ത കാലവും ഒസി മാറി.. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് രക്തബന്ധുവായിരുന്നു.

ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ലെന്ന് നിസംശയം പറയാം. കേരളത്തിന്റെ ജനനായകന് നമോവാകം.

Advertisement