ഓട്ടോറിക്ഷയിൽ തട്ടി മുത്തശ്ശിയും പെൺകുട്ടിയും റോഡിൽ വീണു; കുഞ്ഞിന്റെ കൈയിലൂടെ ബസ് കയറിയിറങ്ങി

പാലക്കാട്: മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കവേ പെട്ടി ഓട്ടേറിക്ഷ തട്ടി റോഡിൽ വീണ മൂന്നാം ക്ലാസുകാരിയുടെ ഇടത് കൈയ്ക്ക് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കൂറ്റനാട് പട്ടാമ്പി റോഡിൽ ദേവലോകം ബാറിന് മുൻ വശത്ത് വെച്ചാണ് അപകടമുണ്ടായത്. മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന പെട്ടി ഓട്ടോറിക്ഷയിൽ തട്ടി മുത്തശ്ശിയും പെൺകുട്ടിയും റോഡിൽ വീഴുകയായിരുന്നു.

ഈ സമയം പട്ടാമ്പി ഭാഗത്ത് നിന്നും വന്ന ബസ് റോഡിൽ വീണ പെൺകുട്ടിയുടെ ഇടത് കൈയ്ക്ക് മുകളിലൂടെ കയറുകയായിരുന്നു. കൈക്ക് മുകളിൽ കയറി നിന്ന ബസ് വീണ്ടും പുറകോട്ട് എടുത്ത ശേഷമാണ് കുട്ടിയെ രക്ഷിക്കാനായത്. പരിക്കേറ്റ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മുത്തശ്ശിക്കും അപകടത്തിൽ പരിക്കുണ്ട്.

Advertisement