കണ്ണൂരില്‍ ലീഗ് – കോൺഗ്രസ് ഭിന്നത രൂക്ഷം

കണ്ണൂർ. കോർപ്പറേഷനിൽ മേയർ പദവി കൈമാറ്റത്തെ ചൊല്ലി ലീഗ് – കോൺഗ്രസ് ഭിന്നത രൂക്ഷം. രണ്ടര വർഷം മേയർ പദവി വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് മുസ്ലീം ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

കോർപ്പറേഷന്റെ ഔദ്യോഗിക പരിപാടികളിൽ നിന്ന് ലീഗ് വിട്ടുനിൽക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് പങ്കെടുക്കുന്ന കോർപ്പറേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണ പരിപാടിയും ലീഗ് ബഹിഷ്കരിക്കും

Advertisement