വന്ദേഭാരതിന്റെ ശുചിമുറി അടച്ചുപൂട്ടി യാത്രക്കാരൻ, അബദ്ധമോ അടവോ , വാതില്‍ പൊളിച്ച് പുറത്തിറക്കി ,വിഡിയോ

കാസർകോട്: കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയുടെ വാതിൽ തുറക്കാതെ യാത്രക്കാരൻ.ഏരെ നേരത്തെ അനിശ്ചിതത്വത്തിനുശേഷം ഇയാളെ പൂട്ടുപൊളിച്ച് പുറത്തിറക്കി. കാസർകോട്ട് നിന്നാണ് ഇയാൾ ശുചിമുറിയിൽ കയറിയത്. മനപ്പൂർവം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്നു സംശയമുയര്‍ന്നു

അകത്തുനിന്ന് തുറക്കാവുന്ന വാതിൽ തുറക്കാൻ ഇയാൾ തയാറായില്ല. ടിക്കറ്റെടുക്കാത്തതിനാൽ മനപ്പൂർവം വാതിലടച്ച് ഇരിക്കുന്നതാകാമെന്നാണ് നിഗമനം. പേടിച്ചിട്ടാകാം വാതിൽ തുറക്കാത്തതെന്ന് റെയിൽവേ പൊലീസ് പറയുന്നു. സെൻസർ ഉപയോഗിച്ച് വാതിൽ തുറക്കാൻ ട്രെയിൻ ഷൊർണൂരിൽ എത്തുന്നവരെ കാത്തിരുന്നു

വന്ദേ ഭാരതിൽ കുടുങ്ങിയ യാത്രക്കാരനെ ആർപിഎഫ് പുറത്തെത്തിച്ചു. ശുചിമുറിയുടെ വാതിൽ പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആർപിഎഫിന്റെ ഇടപെടൽ.

Advertisement