ഞാന്‍ സിനിമയ്ക്കൊന്നും പോയില്ല,ഇവിടുണ്ടേ

Advertisement

തിരുവനന്തപുരം.തിരുപ്പതി വാനരന്‍ കൊടുത്ത പണിയില്‍ ‘തിരുപ്പതി’യായി മൃഗശാല ജീവനക്കാര്‍. ഇവിടെ നിന്ന് ചാടിപ്പോയെന്ന് സംശയിച്ച ഹനുമാൻ കുരങ്ങിനെ കണ്ടെത്തി പക്ഷേ ആളിപ്പോഴും ഒട്ട് ഓഫ് റേഞ്ച് ആണ്. കടുവയുടെ കൂടിന് സമീപമെത്തിയ കുരങ്ങിനെ വലയിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുരങ്ങ് വീണ്ടും മരത്തിൽ കയറിയതോടെ നിരീക്ഷണത്തിന് മൃഗശാല ജീവനക്കാരെ നിയോഗിച്ചു.

തിരുവനന്തപുരം മൃഗശാല അധികൃതരെ വട്ടംകറക്കുകയാണ് തിരുപ്പതിയിൽ നിന്നെത്തിച്ച ‌ഹനുമാൻകുരങ്ങ്. കഴിഞ്ഞദിവസം ചാടിപ്പോയി തിരിച്ചെത്തിയ കുരങ്ങിനെ ഇന്ന് രാവിലെ മുതൽ കാണാതായതാണ് ആശങ്ക പടർത്തിയത്.
മ്യൂസിയത്തിന് സമീപം കുറവൻകോണത്ത് കുരങ്ങിനെ കണ്ടുവെന്ന് നാട്ടുകാരറിയിച്ചെങ്കിലും ഇത് ഹനുമാൻ കുരങ്ങല്ലെന്ന് മൃഗശാല അധികൃതർ സ്ഥിരീകരിച്ചു. പിന്നാലെ നടത്തിയ തെരച്ചിലിൽ വൈകിട്ടോടെ കടുവയുടെ കൂടിന് സമീപം കുരങ്ങിനെ കണ്ടു. ജീവനക്കാർ വലവിരിച്ചെങ്കിലും കുരങ്ങ് വീണ്ടും രക്ഷപ്പെട്ടു. കൊക്കുകളുടെ കൂടിനടുത്തുള്ള മരത്തിലാണ് ഇപ്പോൾ കുരങ്ങുള്ളത്. നിരീക്ഷണത്തിനായി പ്രത്യേകം ജീവനക്കാരെ നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം തിരിച്ച് വന്ന് ആഞ്ഞിലിമരത്തിൽ ഇരുന്ന കുരങ്ങിനെ നിലത്ത് ഇറങ്ങുമ്പോൾ കൂട്ടിലാക്കാനായിരുന്നു നീക്കം. എന്നാൽ ഇണയെ കാണിച്ചും ഭക്ഷണം നൽകിയും
കുരങ്ങിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല.

Advertisement