കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ ഇ ഡി അന്വേഷണം തുടങ്ങി

കൊച്ചി.മോൻസൻ മാവുങ്കലിൻ്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടെ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ ഇ ഡി അന്വേഷണം തുടങ്ങി, ആദ്യ നടപടിയായി മോൻസൻ്റെ മുൻ ജീവനക്കാരുടെ മൊഴി ഇ ഡി രേഖപ്പെടുത്തി.കെ സുധാകരന് 10 ലക്ഷം രൂപ നൽകിയത് താൻ കണ്ടെന്ന് ഇ ഡിക്ക് മൊഴി നൽകിയതായി മോൻസൻ്റെ മുൻ ഡ്രൈവർ അജിത്ത് സ്ഥിരീകരിച്ചു. അതേ സമയം ഇ ഡി അന്വേഷണം വേഗത്തിലാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചെന്ന് മോൻസൻ്റെ അഭിഭാഷകൻ വ്യക്തമാക്കി

മോൻസൻ മാവുങ്കൽ ജയിലിൽ നിന്ന് എഴുതിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇ ഡി രണ്ട് തവണ മോൻ സൻ്റെ മൊഴി എടുത്തിരുന്നു. ചില നിർണായക വിവരങ്ങൾ അടങ്ങിയ ഡയറി ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന് മോൻസൻ ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിൻ്റെ ഒക്കെ ചുവട് പിടിച്ചാണ് കെ സുധാകരനുമായി നടന്ന സാമ്പത്തിക ഇടപാട് കേസിലും ഇഡി അന്വേഷണം. മോൻസൻ്റെ മുൻ ജീവനക്കാരുടെ മൊഴി ഇ ഡി രേഖപ്പെടുത്തി

കെ സുധാകരനെ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിൻ്റെ തീരുമാനം.അതേസമയം ഇ ഡി അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മോൻസൻ്റെ അഭിഭാഷകൻ പറഞ്ഞു.

Advertisement