അറസ്റ്റ് ഭീഷണി,കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതി ചേർക്കപ്പെട്ട കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.കേസ് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നുമാണ് കെ സുധാകരൻ്റെ ആവശ്യം. കേസിൽ നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുധാകരനോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാംപ്രതിയായി ചേര്‍ത്തിരിക്കുന്ന സുധാകരനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് കാണുന്നത്.

കേസിലെ പരാതിക്കാരനായ അനൂപ് മുഹമ്മദ് നൽകിയ 25 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്.സുധാകരൻ ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.

പുനര്‍ജ്ജനി കേസില്‍ വിഡി സതീശനെതിരെയുള്ള കേസ് പൊടിതട്ടി അന്വേഷണം തുടങ്ങിയത് ദിവസങ്ങള്‍മുമ്പാണ്.

തമ്മിലടിയില്‍ കോണ്‍ഗ്രസ് പലതട്ടില്‍ നില്‍ക്കുന്ന സമയം നോക്കി രണ്ട് നേതാക്കളെയും പിടിച്ചുകെട്ടാനുള്ള രാഷ്ട്രീയ നീക്കമാണ് നാലുദിവസത്തെ ഇടവേളയില്‍ പഴയ രണ്ട് കേസ് ഉപയോഗിച്ച് നടത്തുന്നതെന്ന സംശയമാണ് ശക്തമാവുന്നത്.

Advertisement