എം ഡി എം എ യുമായി കരുനാഗപ്പള്ളി സ്വദേശി അറസ്റ്റിൽ

Advertisement


അമ്പലപ്പുഴ.എം ഡി എം എ യുമായി കരുനാഗപ്പള്ളി സ്വദേശി അറസ്റ്റിൽ കരുനാഗപ്പള്ളി കല്ലേലിഭാഗം പഞ്ചായത്തിൽ വാഴലി വീട്ടിൽ സക്കീറിനെയാണ് അമ്പലപ്പുഴ ഡി.വൈ.എസ് പിയുടെ നേതത്വത്തിലുള്ള നാർക്കോട്ടിക് സ്ക്വാഡും അമ്പലപ്പുഴ സി.ഐ എസ് ദ്വിജേഷും ചേർന്ന് അറസ്റ്റ് ചെയ്തത് .വണ്ടാനം മെഡിക്കൽ കോളേജ് കല്ലുപുരക്കൽ ക്ഷേത്രത്തിന് സമീപം ലഹരി ഉപയോഗം ഉണ്ടന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സക്കിറിനെ അറസ്റ്റ് ചെയ്തത്. പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച പ്രതിയെ പോലിസ് പിൻതുടർന്ന് പിടിക്കുകയായിരുന്നു .പ്ലാസ്റ്റിക്ക് പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്ന എം ഡി എം എ പിടിച്ചടുത്തത്

Advertisement