അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻചക്രം ഊരിത്തെറിച്ചു:

പാലക്കാട് . അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻചക്രം ഊരിത്തെറിച്ചു. ബസ് സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. മണ്ണാർക്കാട് നിന്ന് ആനക്കട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികളടക്കം നാൽപതിലധികം യാത്രക്കാർ അപകടസമയം ബസിലുണ്ടായിരുന്നു. ആർക്കും പരുക്കേറ്റിട്ടില്ല.
 

Advertisement