എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎംആർഷോയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല,ആള്‍ ജയിച്ചവരുടെ കൂട്ടത്തില്‍

കൊച്ചി.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റി
നെച്ചൊല്ലി വിവാദം. മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും
പട്ടികപ്രകാരം ആർഷോ പരീക്ഷ ജയിച്ചവരുടെ കൂട്ടത്തിലാണ്. സംഭവിച്ചത് സങ്കേതിക പിഴവ് എന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം.നടപടി ആവശ്യപ്പെട്ട് കെഎസ്‌യു കോളേജിൽ ഉപരോധം സംഘടിപ്പിച്ചു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എം ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ റിസൾട്ട് പാസായി എന്നാണ്. സംഭവിച്ചത് സാങ്കേതിക പിഴവ് എന്നും റിസൾട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോളേജ് പ്രിൻസിപ്പൽ വിഎസ് ജോയ് പറഞ്ഞു

മാർച്ചിലാണ് പരീക്ഷയുടെ റിസൾട്ട് പുറത്തുവന്നത്. സംഭവത്തിൽ കൃത്യമായ അന്വഷണം ആവശ്യപ്പെട്ട് കെ എസ് യു കോളേജിൽ ഉപരോധം നടത്തി. മാർക്ക് ലിസ്റ്റിന് പിന്നിൽ തിരിമറി നടത്തിട്ടുണ്ട് എന്നും ആരോപണം ഉണ്ട്

Advertisement