വഴിയാത്രക്കാര്‍ക്കും പൊലീസിനും നേരെ യുവാവിന്‍റെ അക്രമം

കൊച്ചി. പാലാരിവട്ടത്ത് ലഹരിക്ക് അടിപ്പെട്ടന്ന നിലയില്‍ യുവാവിന്റെ അക്രമം.
ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തിയ യുവാവ് പോലീസിന് നേരെ നായയെ തുറന്ന് വിട്ടു.

കാറിലിരുന്നു മദ്യപിച്ച ശേഷം ബിയർ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞു.
ബൈക്ക് യാത്രിക്കാനെ ഇടിച്ചു വീഴ്ത്തി.
ചോദ്യം ചെയ്യാൻ എത്തിയ പോലീസിനെയും നാട്ടുകാരെയും നായയെ വിട്ട് പേടിപ്പിച്ചു. കാക്കനാട് സ്വദേശി ആഷിക് പാലാരിവട്ടം പാലത്തിൽ കഴിഞ്ഞ ദിവസം കാണിച്ചുകൂട്ടിയത് ഭീകരാന്തരീക്ഷം

ഏറെ പണിപ്പെട്ടാണ് പോലീസ് ആഷിക്കിനെ കീഴ്പ്പെടുത്തിയത്. മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് പിടികൂടി. എന്നാല്‍ കേസ് എടുത്ത ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.

Advertisement