നരേന്ദ്രമോദി സർക്കാരിൻ്റെ കീഴിൽ രാജ്യത്തെ ആരോഗ്യ മേഖല മികച്ച നേട്ടങ്ങൾ കൈവരിച്ചു,അമിത്ഷാ

കൊച്ചി.നരേന്ദ്രമോദി സർക്കാരിൻ്റെ കീഴിൽ രാജ്യത്തെ ആരോഗ്യ മേഖല മികച്ച നേട്ടങ്ങൾ കൈവരിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒഡീഷ ട്രെയിൻ അപകടത്തെയും കേന്ദ്രമന്ത്രി അപലപിച്ചു. കുടുംബത്തിലുള്ളവർ പെട്ടെന്ന് നഷ്ടമായ വേദനയാണ് തനിക്ക് ഉണ്ടായത് എന്ന് അമിത് ഷാ പറഞ്ഞു.
അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആതുര സേവന രംഗത്ത്25 വർഷങ്ങൾ പിന്നിട്ട അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു.
കൊല്ലത്തും കൊച്ചിയിലുമായി ആരംഭിക്കുന്ന അമൃത റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത് ഷാ നിർവഹിച്ചു.കഴിഞ്ഞ 9 വര്ഷങ്ങളായി ആരോഗ്യരംഗത്തു മാറ്റങ്ങൾ വരുത്താൻ നരേന്ദ്ര മോദി സർക്കാരിനായി .
പല പദ്ധതികൾ വഴി ചികിത്സാ സഹായങ്ങൾ വർധിപ്പിച്ചു. ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. നമ്മുടെ കുടുംബത്തിലുള്ളവർ പെട്ടന്ന് ഇല്ലാതായ പോലെയുള്ള വേദനയായായിരുന്നു എന്നും അമിത് ഷാ പറഞ്ഞു.

മാതാ അമൃതാനന്ദ മയി രാജ്യത്തിനു മാത്രം അല്ല ലോകത്തെ സ്വാധീനിക്കുന്ന രീതിയിൽ സംഭാവന നൽകി എന്നും അമിത് ഷാ പറഞ്ഞു

രജത ജൂബിലി സുവനീർ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.
മന്ത്രി പി.പ്രസാദ്, ഹൈബീ ഈഡന്‍ എം പി, ടീ. ജെ വിനോദ് എം എൽ എ, മാതാ അമൃതാനന്ദമയീമഠം ഉപാധ്യക്ഷൻ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ആഘോഷങ്ങളുടെ ഭാഗമായി 65 കോടി രൂപയുടെ ചികിത്സാ പദ്ധതികളാണ് അമൃത ഒരുക്കിയിരിക്കുന്നത്.

Advertisement