ആയുർവേദ ക്ലിനിക്കൽ ഇ-ലേണിങ്; ആയുഷ് മന്ത്രാലയവും അമൃത സ്‌കൂൾ ഓഫ് ആയുർവേദയും ധാരണാപത്രം ഒപ്പിട്ടു

Advertisement

കൊല്ലം: ആയുർവേദ ചികിത്സാ വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്രീയ ആയുർവേദ വിദ്യാപീഠവും (ആർഎവി) അമൃത സ്‌കൂൾ ഓഫ് ആയുർവേദയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ആയുർവേദ ഡോക്ടർമാർക്ക് അവരുടെ ചികിത്സാ അനുഭവങ്ങൾ മൾട്ടിമീഡിയ സംവിധാനത്തോടെ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കുക, രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിനു കീഴിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികളുടെ ക്ലിനിക്കൽ കേസുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവ അമൃത സ്‌കൂൾ ഓഫ് ആയുർവേദ വികസിപ്പിച്ചെടുത്ത ആയുർസെൽ പോർട്ടലിൽ പ്രസിദ്ധീകരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് സഹകരണം. 

ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ ആയുർവേദ് വിദ്യാപീഠത്തിനു വേണ്ടി ആയുഷ് മന്ത്രാലയം ഉപദേഷ്ടാവ് ഡോ.കൗസ്തുഭ ഉപാധ്യായയും അമൃത സ്‌കൂൾ ഓഫ് ആയുർവേദ ഡീൻ സ്വാമി ശങ്കരാമൃതാനന്ദപുരിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഡോക്ടർമാരുടെ ചികിത്സാ അനുഭവങ്ങൾ ഇത്തരത്തിൽ ശേഖരിച്ച് ലോകത്തെവിടെയുള്ളവർക്കും ലഭ്യമാക്കുന്നതിനുള്ള ഈ പദ്

രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഡോക്ടർമാരുടെ ചികിത്സാ അനുഭവങ്ങൾ ഇത്തരത്തിൽ ശേഖരിച്ച് ലോകത്തെവിടെയുള്ളവർക്കും ലഭ്യമാക്കുന്നതിനുള്ള ഈ പദ്ധതി ആയുർവേദവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഏറെ സഹായകരമാകുമെന്ന് അമൃത സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ആയുർവേദ റിസർച്ച് ഡയറക്ടർ ഡോ. പി രാംമനോഹർ പറഞ്ഞു.

Advertisement